Latest News

ഷഹ്ബാസ് ശെരീഫ് പ്രധാനമന്ത്രിയായാല്‍ ഇമ്രാന്‍ അനുകൂലികള്‍ രാജിവയ്ക്കുമെന്ന് മുന്‍ പാകിസ്താന്‍ മന്ത്രി

ഷഹ്ബാസ് ശെരീഫ് പ്രധാനമന്ത്രിയായാല്‍ ഇമ്രാന്‍ അനുകൂലികള്‍ രാജിവയ്ക്കുമെന്ന് മുന്‍ പാകിസ്താന്‍ മന്ത്രി
X

ഇസ് ലാമബാദ്: പാകിസ്ഥാന്‍ മുസ് ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) പ്രസിഡന്റ് ഷഹബാസ് ശെരീഫിന്റെ നാമനിര്‍ദേശം അംഗീകരിച്ച് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താല്‍ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) അംഗങ്ങള്‍ തിങ്കളാഴ്ച ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുന്‍ പാകിസ്താന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി.

വിദേശ ശക്തികളുടെ ഇടപെടലിന്റെ ഭാഗമാണ് പാകിസ്താനില്‍ പ്രതിസന്ധിയുണ്ടായതെന്ന് ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായി ഫവാദ് പറഞ്ഞു: 'ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുറത്ത് നിന്ന് എടുക്കുമ്പോള്‍, അത് അടിമത്തത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.'

ശെരീഫിന്റെ സ്ഥാനാര്‍ത്ഥിത്തം അംഗീകരിച്ച് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചാല്‍ എല്ലാ പിടിഐ അംഗങ്ങളും സഭകളില്‍ നിന്ന് രാജിവെക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ടെന്നും അതനുസരിച്ച് എല്ലാവരും രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെയാണ് പിടിഐ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.

342 അംഗ പാര്‍ലമെന്റില്‍ 174 പേരാണ് അവിശ്വാസപ്രമേയത്തെ അംഗീകരിച്ച് വോട്ട് ചെയ്തത്.

തനിക്കെതിരേ നടന്ന നീക്കം വിദേശഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇമ്രാന്റെ വാദം. യുഎസ്സാണ് അതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it