Latest News

തോല്‍വി അംഗീകരിക്കണമെന്ന് ട്രംപിനോട് മുന്‍ ലോക നേതാക്കള്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയാണ് ലോകത്തെ മുന്‍ പ്രമുഖ നേതാക്കളുടെ കൂട്ടായ്മ സ്ഥാപിച്ചത്.

തോല്‍വി അംഗീകരിക്കണമെന്ന് ട്രംപിനോട് മുന്‍ ലോക നേതാക്കള്‍
X

ജനീവ: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ ലോകത്തെ മുന്‍ പ്രമുഖ നേതാക്കളുടെ കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു. തോല്‍വി അംഗാകരിക്കാതെ ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ സമഗ്രതയോട് അനാദരവ് കാണിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയാണ് ലോകത്തെ മുന്‍ പ്രമുഖ നേതാക്കളുടെ കൂട്ടായ്മ സ്ഥാപിച്ചത്. ഐറിഷ് മുന്‍ പ്രസിഡന്റ് മേരി റോബിന്‍സണ്‍ ആണ് ഇപ്പോഴത്തെ ഇപ്പോള്‍ അദ്ധ്യക്ഷ. മണ്ടേലയുടെ വിധവ ഗ്രാക്ക മച്ചല്‍, മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ കൊളംബിയ, ലൈബീരിയ എന്നിവയുടെ മുന്‍ പ്രസിഡന്റുമാര്‍, മറ്റ് മുന്‍ ലോക നേതാക്കള്‍ എന്നിവരും മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും കൂട്ടായാമയിലുണ്ട്.

'തോല്‍വി അംഗീകരിക്കാത്ത ട്രംപിന്റെ സമീപനം അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നു. ബാലറ്റ് ബോക്‌സിന്റെ വിധി അംഗീകരിക്കാന്‍ ട്രംപ് തയ്യാറാകണമെന്നും മുന്‍ ലോകനേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it