Latest News

പിഎസ്ജിയുടെ കരാര്‍ പുതുക്കി 42 കാരിയായ ഫൊര്‍മിഗാ

പിഎസ്ജിയുടെ കരാര്‍ പുതുക്കി 42 കാരിയായ ഫൊര്‍മിഗാ
X

പാരിസ്: ബ്രസീലിയന്‍ താരം ഫൊര്‍മിഗ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കി. പിഎസ്ജിയുടെ വനിതാ ഫുട്‌ബോള്‍ ടീമംഗമായ 42കാരിയായ ഫൊര്‍മിഗാ ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. നേരത്തെ 2020 ഒളിംപിക്‌സോടെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒളിംപിക്‌സ് കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് 2021ലേക്ക് മാറ്റിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരം പിഎസ്ജിയിലെ കരാര്‍ 2021 വരെ നീട്ടിയത്. ബ്രസീലിനായി 198 മല്‍സരങ്ങള്‍ കളിച്ച ഫൊര്‍മിഗാ 2017ലാണ് പിഎസ്ജിയിലെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏഴാം ഒളിംപിക്‌സാണ് 2021ല്‍ നടക്കുക. ഏഴ് ലോകകപ്പില്‍ കളിച്ച ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡും ഫൊര്‍മിഗയുടെ പേരിലാണ്. നേരത്തെ ഫ്രാന്‍സിലെ എല്ലാ ഫുട്‌ബോള്‍ മല്‍സരങ്ങളും ഉപേക്ഷിച്ചിരുന്നു. വനിതാ ലീഗില്‍ പിഎസ്ജി രണ്ടാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it