Latest News

തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
X

ഇടുക്കി: തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസില്‍ നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോന്‍, ആഷിഖ്, മുഹമ്മദ് അസ്ലം എന്നിവര്‍ക്കതിരേയാണ് കുറ്റം ചുമത്തിയത്. പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പോലിസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നു ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

വീട്ടില്‍ നിന്നിറങ്ങിയ ബിജു തിരിച്ച് വീട്ടിയിലെത്തിയില്ല എന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ്, സംശയാസ്പദമായി മൂന്ന് പേരെ പോലിസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ ഫലമായി കേസ് കലയന്താനി ഗോഡൗണിലേക്ക് എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മാന്‍ഹോളില്‍ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it