Latest News

ജൂതപാര്‍ട്ടി മുതല്‍ ഘോഷ്‌ന മന്ത്രി വരെ; തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മുങ്ങിക്കുളിച്ച് ഡല്‍ഹി

ജൂതപാര്‍ട്ടി മുതല്‍ ഘോഷ്‌ന മന്ത്രി വരെ; തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മുങ്ങിക്കുളിച്ച് ഡല്‍ഹി
X

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടികള്‍. പല മാര്‍ഗങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും പാര്‍ട്ടികള്‍ ജനങ്ങളെ സ്വാധീനിക്കാനുള്ള തിരക്കിലാണ്. അതിനായി മീമുകളും, മുദ്രാവാക്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും.

ബിജെപിയെ ഭാരതീയ ജൂതപാര്‍ട്ടി എന്നു ആംആദ്മി പാര്‍ട്ടി വിശേഷിപ്പിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിയെ ദുരന്തമെന്നും കെജരിവളിനെ ഘോഷ്‌ന മന്ത്രി എന്നുമാണ് ബിജെപി വിശേഷിപ്പിക്കുന്നത്. അതേസമയം കെജരിവാള്‍ ഫെയ്ക്കാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് കെജ്രിവാളിനെ ബിജെപി 'ഘോഷ്‌ന മന്ത്രി' എന്നു പറയുന്നത്. ബിജെപി പ്രയോഗിക്കുന്ന അതേ തന്ത്രങ്ങളാണ് എഎപി നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.



2015ലെ തെരഞ്ഞെടുപ്പില്‍, 70ല്‍ 67 സീറ്റുകളുമായി എഎപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ബിജെപിക്ക് കേവലം മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. 2020-ല്‍ എഎപി 62 സീറ്റുകളുമായി ആധിപത്യം നിലനിര്‍ത്തി, ബിജെപി എട്ട് സീറ്റുകള്‍ നേടി, കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു.

ഇത്തവണ, തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപിയുടെ പ്രചരണം. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസും. ഇതുവരെയുള്ള ഏറ്റവും ശക്തമായ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വാക്പോരാട്ടം വോട്ടായി മാറുമോ അതോ ഡല്‍ഹിയുടെ രാഷ്ട്രീയ സാഹചര്യം മാറ്റമില്ലാതെ തുടരുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കും.

Next Story

RELATED STORIES

Share it