- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യ പ്രവര്‍ത്തകര്‍ ആദിവാസി ഊരുകളിലെത്തുന്ന ട്രൈബല്‍ മൊബൈല്‍ യൂനിറ്റുകള്‍ ഈ വര്‍ഷം മുതല്‍
പോത്തുകല്ല്: ആദിവാസി മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം പോത്തുകല്ല്, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മിഷന്റെ ഭാഗമായി പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഞെട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രളയത്തില്‍ തകര്‍ന്ന മുണ്ടേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.
പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളും എടക്കര ഗ്രാമ പഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉള്‍പ്പെടെ 31,000ത്തോളം ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം 26 കോളനികളില്‍ നിന്നുള്ള 2,308 ഗോത്രവര്‍ഗ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതാണ് ഞെട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രം. 21 ലക്ഷത്തോളം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക റിപോര്‍ട്ട് അവതരിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ബ്ലോക്ക്, ജില്ലാ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ്, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.ലാല്‍ പരമേശ്വര്‍, പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
റെയില്‍വേ മേല്‍പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്‍ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍...
16 Jan 2025 5:58 PM GMTഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT