Latest News

ഇന്ധനവിലവര്‍ധന: രാജ്യസഭയില്‍ പ്രതിഷേധം; മാര്‍ച്ച് 15വരെ സഭ നിര്‍ത്തിവച്ചു

ഇന്ധനവിലവര്‍ധന: രാജ്യസഭയില്‍ പ്രതിഷേധം; മാര്‍ച്ച് 15വരെ സഭ നിര്‍ത്തിവച്ചു
X

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ മൂന്നാം ദിവസവും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സഭ താല്‍ക്കാലികമായ നിര്‍ത്തിവച്ചു. മാര്‍ച്ച് 15വരെയാണ് നിര്‍ത്തിവച്ചത്. ഇന്ധന വിലവര്‍ധനയ്ക്കു പുറമെ കാര്‍ഷിക നിയമഭേദഗതിക്കെതിരേയും പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു.

തിങ്കളാഴ്ച രാവിലെ മുതല്‍ പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് സഭ പല തവണ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ചൊവ്വാഴ്ച ചേരാമെന്ന് തീരുമാനിച്ച് പിരിഞ്ഞു. ചൊവ്വാഴ്ച വീണ്ടും ബഹളമുണ്ടയതിനെത്തുടര്‍ന്ന് ബുധനാഴ്ചവരെ നിര്‍ത്തിവച്ചു. ബുധനാഴ്ച രാവിലെ 11ന് ചേര്‍ന്നെങ്കിലും പ്രതിപക്ഷം മുദ്രാവാക്യവുമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തി. അതോടെയാണ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ഹരിവന്‍ഷ് സഭ നിര്‍ത്തിവച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങിയത്.

Next Story

RELATED STORIES

Share it