Latest News

തുടര്‍ച്ചയായി എട്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന; തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 89 പൈസ

തുടര്‍ച്ചയായി എട്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന; തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 89 പൈസ
X
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്.


ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രാജ്യം ഉടനീളം പെട്രോള്‍ വില നൂറിലേക്കെത്താന്‍ സാധ്യതയേറെയാണ്.സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില ഉയര്‍ന്നത്. ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇ ന്ധനവിലയില്‍ കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ തയാറാകാത്തതും വിലവര്‍ധനയ്ക്കു കാരണമാകുന്നുണ്ട്. അതേസമയം പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.




Next Story

RELATED STORIES

Share it