- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തിനു നേരെയുള്ള വെല്ലുവിളി: അല്‍ ഹാദി അസോസിയേഷന്‍
ലിംഗ സമത്വത്തിന്റെ മറവില്‍ പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍വേഷം കെട്ടിക്കുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു പതിപ്പാണെന്ന് അല്‍ ഹാദി സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു

കോഴിക്കോട്: ഇടതുസര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വിവാദ യൂനിഫോം നയം പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും അവരുടെ അഭിമാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് അല്‍ ഹാദി അസോസിയേഷന്‍. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം താരതമ്യേന കൂടുതല്‍ സുരക്ഷിതമായ വേഷമാണ് നിലവിലുള്ളത്. അതിനെ വികലമായ ലിംഗസമത്വത്തിന്റെ പേരില്‍ അട്ടിമറിക്കുന്നത് ആശാസ്യമല്ലെന്നും അല്‍ ഹാദി സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അറിവിന്റെ കാംപസുകള്‍ പ്രശ്‌നരഹിതമായി മുന്നോട്ടു പോകുമ്പോള്‍ ആണ്‍ പെണ്‍ സമത്വത്തിന്റെ പേര് പറഞ്ഞ് കാലുഷ്യം സൃഷ്ടിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ മുന്നോട്ട് വരുന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ലിംഗ സമത്വത്തിന്റെ മറവില്‍ പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍വേഷം കെട്ടിക്കുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു പതിപ്പല്ലേയെന്ന് പുരോഗമന വാദികളെന്ന് അവകാശപ്പെടുന്നവര്‍ ചിന്തിക്കാത്തത് അദ്ഭുതകരമാണ്. സ്ത്രീവേഷത്തിന്റെ മാന്യത കാത്തുസൂക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ ആണ്‍കുട്ടികള്‍ക്കും കൂടി പെണ്‍വേഷം നിശ്ചയിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ഭക്ഷണത്തിലും വസ്ത്ര സങ്കല്പങ്ങളിലും നിക്ഷിപ്തതാല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഫാഷിസത്തിന്റെ രീതിയാണ്. ഈയടുത്തകാലത്തായി നടക്കുന്ന പല സംഭവങ്ങളിലൂടെ, കേരളത്തിലെ ഇടതുപക്ഷവും ആ വഴിയേ തന്നെ സഞ്ചരിക്കുകയാണോ എന്ന് സംശയിച്ചുപോവുകയാണ്. അതിനാല്‍ തന്നെ, ഇത്തരം മണ്ടന്‍ പരീക്ഷണങ്ങള്‍ക്ക് തങ്ങളുടെ മക്കളെ കരുവാക്കാന്‍ രക്ഷകര്‍ത്താക്കള്‍ അനുവദിക്കരുത്. തെറ്റായ രീതികള്‍ അനുവര്‍ത്തിക്കാന്‍ മുതിരുന്ന പക്ഷം ശക്തമായ സമരങ്ങളിലൂടെ അത് തിരുത്തിക്കാന്‍ സമൂഹം ഒന്നടങ്കം രംഗത്ത് വരണമെന്നും ഈ അരുതായ്മക്കെതിരേ പൊതുജനങ്ങളെ ബോധവല്‍കരിച്ച് സമരരംഗത്തിറക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാകണമെന്നും അല്‍ ഹാദി സ്‌റ്റേറ്റ് കമ്മിറ്റി ആഹ്വാനം ചെയ്തു.
RELATED STORIES
കിടങ്ങൂര് പഞ്ചായത്ത് ഭരണം എല്ഡിഎഫിന്
7 April 2025 1:06 PM GMTഏഴു കിലോ കഞ്ചാവുമായി രണ്ടുപേര് പിടിയില്
7 April 2025 1:00 PM GMTപൊറോട്ടയും ബീഫും ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; പോലിസ്...
7 April 2025 12:52 PM GMT'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര് ചിന്തകള്'; അബേദ്കര് ജയന്തി വിപുലമായി ...
7 April 2025 12:06 PM GMTപാചക വാതക സിലിണ്ടറിന് വില കൂട്ടി
7 April 2025 11:28 AM GMTആശ സമരം തുടരും; മന്ത്രി വി ശിവന്കുട്ടിയുമായി നടത്തിയ ചര്ച്ച...
7 April 2025 10:58 AM GMT