Latest News

നിവാര്‍ അടുത്ത 6 മണിക്കൂറിനുളളില്‍ ശക്തികുറയുമെന്ന് ഗോവ കാലാവസ്ഥാവകുപ്പ്

നിവാര്‍ അടുത്ത 6 മണിക്കൂറിനുളളില്‍ ശക്തികുറയുമെന്ന് ഗോവ കാലാവസ്ഥാവകുപ്പ്
X

പോണ്ടിച്ചേരി: തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന നിവാര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായും ആറ് മണിക്കൂറിനുളളില്‍ ശക്തി കുറയാനിടയുണ്ടെന്നും ഗോവ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്കാണ് നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് പോണ്ടിച്ചേരി തീരത്തേക്ക് പ്രവേശിച്ചത്. ഇപ്പോഴത് വടക്ക് പടിഞ്ഞാറേക്ക് മണിക്കൂറില്‍ 9 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നതായും കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

നിവാര്‍ ജാഗ്രതയുടെ ഭാഗമായി ഒരു ലക്ഷം പേരെ തമിഴ്‌നാട്ടില്‍ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ ആയിരത്തോളം പേരെയും മാറ്റി.

നിവാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് നാവികസേനയുടെ കപ്പലുകളും എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ഡൈവിങ്, റിലീഫ് ടീമും സജ്ജമായിട്ടുണ്ട്. തീരദേശ സേനയുടെ ഒരു കപ്പലും ചെന്നൈയില്‍ നങ്കൂരമിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ എട്ട് ദുരിതാശ്വാസ സംഘങ്ങളെ പോണ്ടിച്ചേരി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it