Latest News

വാഹനപരിശോധനയ്ക്കിടെ ബസ് യാത്രക്കാരിൽനിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

വാഹനപരിശോധനയ്ക്കിടെ   ബസ് യാത്രക്കാരിൽനിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി
X

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശ്ശൂര്‍ സ്വദേശികളായ ജിജോ, ശരത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്നു ഇരുവരും. രേഖകളില്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ആഭരണങ്ങള്‍ സഹിതം ജിഎസ്ടി വകുപ്പിന് കൈമാറി ഒമ്പതുലക്ഷം രൂപ പിഴ ചുമത്തി.പരിശോധനയ്ക്ക് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി സന്തോഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ് എസ് എസ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it