- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂരില്‍ 62കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലിസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലിസ് പിടികൂടി. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. നാല് കാപ്‌സ്യൂളുകളാക്കി 964 ഗ്രാം സ്വര്‍ണമാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍നടപടികള്‍ക്കായി കസ്റ്റംസിന് റിപോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTവഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMT