Latest News

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി
X

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതായി കണ്ണൂര്‍ സിറ്റി പൊലിസ്. 'ഓപ്പറേഷന്‍ കാവലി'ന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

നിരവധി കേസുകളില്‍ പ്രതിയായ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കമീഷണര്‍ ആര്‍. ഇളങ്കോ, ഡിഐജി രാഹുല്‍ ആര്‍. നായര്‍ക്ക് റിപോര്‍ട്ട് കൈമാറിയിരുന്നു.

ഉത്തരവ് ഇറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇനി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല.

2021 ജൂണ്‍ 28നാണ് ഇയാളെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 31ന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി.

Next Story

RELATED STORIES

Share it