Latest News

കൊവിഡ് 19 പ്രതിസന്ധി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നു

കൊവിഡ് 19 പ്രതിസന്ധി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നു
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വാശ്രയ ഇന്ത്യ) സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. ചെറുകിട ഉല്പാദന, സേവന സംരംഭങ്ങള്‍ക്ക് അനുകൂലമായാണ് നിര്‍വചനം പുതുക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ച ആഘാതം കുറയ്ക്കാനായി കേന്ദ്രം 20 ലക്ഷം കോടിയുടെ ഉത്തേജക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

പുതിയ നിര്‍വചനമനുസരിച്ച് ഉല്പാദന, സേവന മേഖലകള്‍ക്കു തമ്മില്‍ വ്യത്യാസമില്ല. നേരത്തെ ഈ രണ്ടു മേഖലകളെയും തികച്ചും വ്യത്യസ്തമായാണ് കണ്ടിരുന്നത്. രണ്ടിനോടും എടുക്കുന്ന സമീപനവും വ്യത്യസ്തമായിരുന്നു.

പുതിയ നിര്‍വചനമനുസരിച്ച് ഒരു കോടി രൂപ വരെ നിക്ഷേപവും 5 കോടി രൂപയുടെ വിറ്റുവരവുമുള്ള ഒരു കമ്പനി മൈക്രോ കമ്പനിയാകും. നേരത്തെ, 10 ലക്ഷം രൂപ വരെ നിക്ഷേപമുള്ള ഒരു സേവന മേഖല കമ്പനിയെയും 25 ലക്ഷം രൂപ മുതല്‍മുടക്കുള്ള നിര്‍മാണ കമ്പനിയെയും മൈക്രോ കമ്പനിയായാണ് നിര്‍വചിച്ചിരുന്നത്. അതുപോലെ, 10 കോടി രൂപ മുതല്‍മുടക്കും 50 കോടി രൂപയുടെ വിറ്റുവരവുമുള്ള ഒരു കമ്പനിയെ ഒരു ചെറുകിട കമ്പനിയായും 20 കോടി രൂപ മുതല്‍മുടക്കും 100 കോടി രൂപയുടെ വിറ്റുവരവുമുള്ള ഒരു കമ്പനിയെ മീഡിയം കമ്പനിയായും നിര്‍വചിച്ചിരിക്കുന്നു.

Next Story

RELATED STORIES

Share it