Latest News

ഇടുക്കി ജില്ലയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ഡ്യൂട്ടിക്ക് റിപോര്‍ട്ട് ചെയ്യണം

ഇടുക്കി ജില്ലയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ഡ്യൂട്ടിക്ക് റിപോര്‍ട്ട് ചെയ്യണം
X

ഇടുക്കി: ജില്ലയില്‍ സേവനം അനുഷ്ഠിച്ച് വരുന്ന അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരില്‍ ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ അവരവര്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ ഹാജരായി പേര്, മേല്‍വിലാസം, ഔദ്യോഗിക മേല്‍വിലാസം, എംപ്ലോയീ നമ്പര്‍ (പെന്‍ ), മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം രേഖാമൂലം മെയ് 22ന് റിപോര്‍ട്ട് ചെയ്യണം.

ഇടുക്കി ജില്ലയില്‍ സേവനം അനുഷ്ഠിച്ച് വരുന്നതും, ഇതര ജില്ലയില്‍ സ്ഥിരതാമസക്കാരുമായ ജീവനക്കാരും, അധ്യാപകരും അവരവരുടെ സ്ഥിരതാമസമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ ഹാജരായി റിപോര്‍ട്ട് ചെയ്യണം.

അവശ്യ സര്‍വ്വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച് വരുന്ന ഇടുക്കി ജില്ലയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫിസര്‍മാര്‍ മുമ്പാകെ റിപോര്‍ട്ട് ചെയ്യേണ്ടതും, ഇവരെ സ്ഥിരതാമസ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഓഫിസിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയില്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് നിയമിക്കാവുന്നതുമാണ്.

ഇതര ജില്ലകളില്‍ സേവനം അനുഷ്ഠിച്ചു വരുന്നതും, ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുള്ളവരുമായ ജീവനക്കാര്‍ അവരവര്‍ സേവനമനുഷ്ഠിച്ചു വരുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ ഉത്തരവിന്‍ പ്രകാരം ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ മുന്‍പാകെ ഡ്യൂട്ടിക്ക് ഹാജരായി റിപോര്‍ട്ട് ചെയ്യണം.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ മുന്‍പാകെ ഡ്യൂട്ടിക്കായി ഹാജരാകുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറേണ്ടതും, ജീവനക്കാര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമനം നല്‍കി വിവരം കലക്ട്രേറ്റിലേക്ക് റിപോര്‍ട്ട് ചെയ്യേണ്ടതുമാണ്. നഗരസഭകളില്‍ ഡ്യൂട്ടിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് നഗരസഭാ സെക്രട്ടറിമാര്‍ നിയമനം നല്‍കേണ്ടതും വിവരം കലക്ട്രേറ്റിലേക്ക് റിപോര്‍ട്ട് ചെയ്യേണ്ടതുമാണ്.

ഇത്തരത്തില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്ന ജീവനക്കാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചു നല്‍കുന്ന പക്ഷം അവരെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെ ഉടന്‍ പ്രാബല്യത്തില്‍ വിടുതല്‍ ചെയ്യണം.

ഉത്തരവ് കര്‍ശനമായി പാലിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും മേഖല/ ജില്ലാ മേധാവികളെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമം 2005 ലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it