Latest News

പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കരുത്: ന്യൂനപക്ഷ സമിതി

മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് പകരം ഇത്തരം തലതിരിഞ്ഞ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയും ചെയ്യും.

പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കരുത്: ന്യൂനപക്ഷ സമിതി
X

കോഴിക്കോട്: ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനു മുന്‍പായി അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് പകരം ഇത്തരം തലതിരിഞ്ഞ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയും ചെയ്യും.

യോഗത്തില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.പി മുഹമ്മദലി, നിസാര്‍ ഒളവണ്ണ, കെ മൊയ്തീന്‍കോയ അത്തോളി, ബംഗ്ലത്ത് മുഹമ്മദ്, മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍, ട്രഷറര്‍ എ കെ അബ്ദുല്ല സംസാരിച്ചു.

Next Story

RELATED STORIES

Share it