Latest News

സ്‌കൂളുകള്‍ കേന്ദ്രികരിച്ചുള്ള ലഹരി വ്യാപനത്തിനെതിരേ സര്‍ക്കാര്‍ നടപടി വേണം:നാപ

സ്‌കൂളുകള്‍ കേന്ദ്രികരിച്ചുള്ള ലഹരി വ്യാപനത്തിനെതിരേ സര്‍ക്കാര്‍ നടപടി വേണം:നാപ
X

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രികരിച്ചുള്ള ലഹരി വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ പാരന്റ്‌സ് അസോസിയേഷന്‍ (നാപ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.കൊവിഡ് മഹാമാരി കാരണം സംസ്ഥാനത്ത് രണ്ട് വര്‍ഷമായി സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും മാറി നിന്നിരുന്ന ലഹരി മാഫിയ വീണ്ടും സജീവമായിരിക്കയാണ്. ഇതിനെതിരെ പോലിസ്, എക്‌സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും നാപ വ്യക്തമാക്കി.

നാപയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ലഹരിക്കെതിരെ ബോധവല്‍കരണ പരിപാടികള്‍ നടത്തും.

നാപ സംസ്ഥാന പ്രസിഡന്റ് ഡോ.പ്രകാശ് പി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ പി ലതിക പദ്ധതി വിശദീകരണം നടത്തി.മുജീബ് താനാളൂര്‍, പി മനോഹരന്‍, അഡ്വ: സുരേഷ് സരസ്വതി,ഡോ. ഹാറൂണ്‍ റഷീദ്,സി പി ജയദേവന്‍ നായര്‍,അയ്യുബ് ആലുക്കല്‍,സാജു വി പോള്‍,വാഹിദ നിസാര്‍, വല്‍സമ്മ മാത്യു,എ ടി ഷഹര്‍ബാന്‍,കെ പി ദീപ മോള്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it