Latest News

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ;തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍

ഇതുവരെ പിന്നില്‍ നിന്ന് കളിച്ച മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ;തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍
X

ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്,തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ പിന്നില്‍ നിന്ന് കളിച്ച മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂരില്‍ വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായി. കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. ആരാണ് പോലിസിനെ തടഞ്ഞത് ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും ഗവര്‍ണര്‍ ചോദിച്ചു.



Next Story

RELATED STORIES

Share it