Latest News

ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തട്ടെ; സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍

ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തട്ടെ; സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍
X

കൊച്ചി: സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ സംവിധാനം തകര്‍ക്കുന്ന നടപടികള്‍ക്കാണ് ഭരണപക്ഷം തുടക്കമിട്ടിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുടെ വിസിയായി താന്‍ നിയമിച്ചയാളെ തടഞ്ഞു. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോവാനാണ് ഭാവമെങ്കില്‍ നടക്കട്ടെയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തട്ടെയെന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവര്‍ണര്‍ കടുത്ത വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രി ആരാണെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുഖ്യമന്ത്രിയെ നന്നായി അറിയാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്റെ ക്ഷണം സ്വീകരിച്ച് ഗവര്‍ണറെ കാണാനെത്തിയ രണ്ട് മാധ്യമങ്ങളെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. കൈരളി, മീഡിയാ വണ്‍ എന്നീ ചാനലുകളുടെ റിപോര്‍ട്ടര്‍മാരോടാണ് ഗവര്‍ണര്‍ പുറത്തുപോവാന്‍ ആവശ്യപ്പെട്ടത്. കേഡര്‍ സ്വഭാവമുള്ള ചാനലുകളോട് സംസാരിക്കാനില്ലെന്നായിരുന്നു പ്രതികരണം.

Next Story

RELATED STORIES

Share it