Latest News

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ആറാം ദിവസം പിന്നിട്ടു

ഹൗസ് സര്‍ജന്‍മാരുടേയും പിജി ഡോക്ടര്‍മാരുടേയും സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറായി

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ആറാം ദിവസം പിന്നിട്ടു
X

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന നില്‍പ് സമരം ആറാം ദിവസം പിന്നിട്ടു. തിങ്കളാഴ്ച ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധം കെജിഎംഒഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഒ എസ് ശ്യാംസുന്ദര്‍ ഉദ്ഘാടനം ചെയ്തു. കെജിഎംസിറ്റിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെജിഎംഒ എ നേതൃത്വം നല്‍കുന്ന ഈ ന്യായമായ പ്രതിഷേധത്തിന് മെഡിക്കല്‍ കോളജ് അദ്ധ്യാപകരുടെ സമ്പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണന്‍ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു. ഡോക്ടര്‍മാരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി തീരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോബിന്‍ ജി ജോസഫ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ. സാം വി ജോണ്‍, മുതിര്‍ന്ന നേതാക്കളായ ഡോ. സുരേഷ് വര്ഗീസ്, ഡോ. അജു ജോണ്‍, ഡോ. ആല്‍ബര്‍ട്ട്, ഡോ. അന്‍സല്‍ നബി സംസാരിച്ചു.

അതേസമയം, ഹൗസ് സര്‍ജന്‍മാരുടേയും പിജി ഡോക്ടര്‍മാരുടേയും സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റി.

Next Story

RELATED STORIES

Share it