Latest News

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: ഗുജറാത്തില്‍ പിടിയിലായ നാല് ഇറ്റലിക്കാരെ ചോദ്യം ചെയ്യാന്‍ കേരള പോലിസ് അഹമ്മദാബാദിലേക്ക്

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: ഗുജറാത്തില്‍ പിടിയിലായ നാല് ഇറ്റലിക്കാരെ ചോദ്യം ചെയ്യാന്‍ കേരള പോലിസ് അഹമ്മദാബാദിലേക്ക്
X

കൊച്ചി: മെട്രോ സ്‌റ്റേഷനുകളില്‍ ഗ്രാഫിറ്റി വരയ്ക്കുന്ന റെയില്‍വേ ഗൂണ്‍സിനെ ചോദ്യം ചെയ്യാന്‍ കേരള പോലിസ് അഹമ്മദാബാദിലേക്ക്. കഴിഞ്ഞ ദിവസമാണ് നാല് ഇറ്റലിക്കാര്‍ മെട്രോ കംപാര്‍ട്ട്‌മെന്റില്‍ ചിത്രം വരയ്ക്കുന്നതിനിടയില്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യാനാണ് കേരള പോലിസ് അഹമ്മദാബാദിലേക്ക് പോകുന്നത്.

സമാനമായ ഗ്രാഫിറ്റി കൊച്ചി മെട്രോ കംപാര്‍ട്ട്‌മെന്റിലും വരച്ചിരുന്നു. ഇവിടെ വരച്ചവര്‍ തന്നെയാണ് അഹമ്മദാബാദിലും പിടിയിലായതെന്നാണ് കരുതുന്നത്.

ജാന്‍ലൂക്ക, സാഷാ, ഡാനിയേല്‍, പൗലോ എന്നിവരാണ് അഹമ്മദാബ് പോലിസ് അറസ്റ്റ് ചെയ്തത്. കലയെ വിധ്വംസകമായി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.

പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേയാണ് കേസ്.

കഴിഞ്ഞ മെയിലാണ് കൊച്ചി മെട്രോയില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്.

Next Story

RELATED STORIES

Share it