- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോടതി നിര്‍ദേശത്തിന് പുല്ലുവില; മുസ് ലിം കുടുംബത്തെ ആക്രമിച്ചവര്‍ക്കെതിരേ ലഘുവായ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ് ലിം കുടുംബത്തെ ആക്രമിച്ച കേസില്‍ കൊലപാതകശ്രമത്തിനും ഭവനഭേദനത്തിനും കേസെടുക്കാനാവാശ്യപ്പെട്ട ഡല്‍ഹി മെട്രോപോളിറ്റന്‍ കോടതിയുടെ നിര്‍ദേശം ഡല്‍ഹി പോലിസ് അട്ടിമറിച്ചു. ഗുരുതരമായ എല്ലാ വകുപ്പുകള്‍ ഒഴിവാക്കിയാണ് നാല് മാസത്തിനു ശേഷം പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
വടക്കന്‍ ഡല്‍ഹിയിലെ താമസക്കാരനായ സല്‍മാന്റ വീട് നൂറോളം പേര്‍ വരുന്ന ഒരു സംഘമാണ് ആക്രമിച്ചത്. 'മുസ് ലിംകളെ കൊല്ലാന്‍ പറ്റില്ലേ, വാതില്‍ തച്ചുടക്ക് കൊല്ല്'- എന്ന് അലറി വിളിക്കുന്ന ആറ് പേരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ആ ആറ് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും വളരെ ലഘുവായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സല്‍മാനും ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. തുടര്‍ന്ന് സല്‍മാന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥനപ്രകാരം സംഭവത്തില്‍ ഇടപെട്ട കോടതി പോലിസിനോട് ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു.
മെട്രോപോളിറ്റന്‍ കോതിയുടെ ഉത്തരവ് പോലിസ് സെഷന്‍സ് കോടതിയില്‍ ചോദ്യം ചെയ്തു. സെഷന്‍സ് കോടതി 2021 ജൂലൈ 14ന് അപേക്ഷ നിരസിച്ചു. കേസില്‍ ഐപിസി 397(കൊള്ളയും മുറിപ്പെടുത്തലും), 307(കൊലപാതകശ്രമം)തുടങ്ങിയ വകുപ്പുകള്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചില കക്ഷികള്‍ പരാതി നല്‍കാന്‍ വൈകിയത് നീതീകരിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം കൂട്ടിപ്പറയാനുള്ള സാധ്യതയും തള്ളിയില്ല.
എന്നാല്‍ പ്രതികള്‍ മാരകായുധങ്ങളുമായി വരുന്നതിന് ദൃക്‌സാക്ഷികളില്ലെന്ന് ചൂണ്ടിക്കാട്ടിയ പോലിസ് കോടതി നിര്‍ദേശിച്ചതനുസരിച്ചുള്ള വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പ്രതി ചേര്‍ക്കപ്പെട്ടവരെ ഈ കേസുമായി ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നായിരുന്നു പോലിസ് അവകാശപ്പെട്ടത്.
നിലവില്‍ പ്രതികള്‍ക്കെതിരേ ഐപിസി 188(സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തുക), 455(വീട്ടിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുക), 435(തീ ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുക, 427(50 രൂപയോളം മൂല്യം വരുന്ന വസ്തു കേടുവരുത്താന്‍ ശ്രമിക്കുക)എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നവംബര്‍ ഏഴിന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗിന് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
RELATED STORIES
വി സാംബശിവന്റെ കഥാപ്രസംഗം എട്ടാം ക്ലാസുകാര് പഠിക്കും
25 May 2025 3:46 AM GMTഅറബിക്കടലില് ചെരിഞ്ഞ കപ്പല് മുങ്ങുന്നു?
25 May 2025 3:19 AM GMTലോഹനിര്മിത പെട്ടി തീരത്തടിഞ്ഞു; കടപ്പുറം തൊട്ടാപ്പ് കടപ്പുറത്താണ്...
25 May 2025 2:39 AM GMTഉയര്ന്ന തിരമാല പ്രതിഭാസത്തിന് സാധ്യത; ഒമ്പത് തീരപ്രദേശത്ത് അതീവജാഗ്രത ...
25 May 2025 1:31 AM GMTഅഞ്ച് ജില്ലകളില് അതിതീവ്ര മഴയ്ക്ക് സാധ്യത; അലര്ട്ടുകള് ഇങ്ങനെ
25 May 2025 1:09 AM GMTഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം
24 May 2025 2:23 PM GMT