- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിഎസ്ടി കൗണ്‍സില്‍ യോഗം വെളളിയാഴ്ച: കൊവിഡ് മരുന്നുകളും ചികില്‍സോപകരണങ്ങളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്ട്. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മാണത്തിന്റെ തുടക്കം മുതല്‍ നികുതി ഒഴിവാക്കാനാണ് പദ്ധതി. എന്‍ഡ് യൂസര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക.
കൊവിഡ് ചികില്‍സോപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് രാജ്യത്തെപല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ അടക്കമുള്ളവയെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വെളളിയാഴ്ച ഏഴ് മാസത്തിനുശേഷം ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. യോഗത്തില്‍ ഇതുകൂടെ ചര്‍ച്ച ചെയ്യും. നികുതി പിരിവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന സമിതിയാണ് ജിഎസ്ടി കൗണ്‍സില്‍.
നികുതി ഇളവ് നല്‍കുമ്പോള്‍ എന്‍ഡ് യൂസ് സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമാണെന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. അല്ലാത്തപക്ഷം നികുതി വെട്ടിപ്പ് വ്യാപകമാകുമെന്നാണ് കൗണ്‍സില്‍ ഭയപ്പെടുന്നത്.
പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ഇതുസംബന്ധിച്ച് അപേക്ഷ ജിഎസ്ടി കൗണ്‍സിലിലേക്കും ധനമന്ത്രിക്കും അയച്ചിട്ടുണ്ട്. കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും അവയുടെ അസംസ്‌കൃതവസ്തുക്കള്‍ക്കും നികുതി ഇളവ് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മിത്രയുടെ കത്തിന് മറുപടി ലഭിച്ചിട്ടില്ല.
മെയ് 9ന് സമാനമായ നിര്‍ദേശം വന്നപ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അത് തള്ളിയിരുന്നു. അവസാന ഉല്‍പ്പന്നത്തില്‍ ജിഎസ്ടി ഒഴിവാക്കുന്നത് വ്യവസായികള്‍ക്ക് ഇന്‍പുട്ട് നികുതി ഒഴിവ് ലഭിക്കുന്നത് ഇല്ലാതാകുമെന്നും അവസാന ഭാരം ഉപഭോക്താക്കളില്‍ എത്തിച്ചേരുമെന്നും മന്ത്രി പ്രതികരിച്ചു.
വാക്‌സിന് 5ശതമാനവും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് 12 ശതമാനവുമാണ് നികുതി.
RELATED STORIES
ഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകുടുംബ വഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
29 Oct 2024 2:38 PM GMTമറുപടി നല്കാന് സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സുരേഷ്...
29 Oct 2024 11:36 AM GMTബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം;...
18 Oct 2024 5:26 AM GMTഅഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍
17 Oct 2024 7:04 AM GMTഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കായി നിയമം പാസാക്കണം: കെ പി...
16 Oct 2024 9:25 AM GMT