- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചിത്രീകരണ മേഖലയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രവര്ത്തനമാനദണ്ഡങ്ങളും പുറത്തിറക്കി
കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്ന് ന്യൂഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്രവാര്ത്താവിതരണപ്രക്ഷേപണമന്ത്രാലയം,കേന്ദ്രആരോഗ്യകുടുംബക്ഷേമമന്ത്രാലയവുമായികൂടിയാലോചനനടത്തി ചലചിത്ര, ടെലിവിഷന്‍ ചിത്രീകരണ മേഖലയ്ക്കായുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പ്രത്യേക പ്രവര്‍ത്തന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്ന് ന്യൂഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്.
അപായസാധ്യതകൂടുതലുള്ളജീവനക്കാര്ക്കുള്ളഅധികമുന്കരുതലുകള്, മുഖാവരണങ്ങള്‍/ മാസ്കുകളുടെ ഉപയോഗം, ഇടയ്ക്കിടെയുള്ളകൈകഴുകല്, ഹാന്ഡ്സാനിറ്റൈസര്വിതരണം തുടങ്ങിയവയും ചിത്രീകരണവുമായി ബന്ധപ്പെട്ട മര്യാദകളും പാലിക്കണം.
ചിത്രീകരണത്തിന് അന്താരാഷ്ട്രതലത്തിലുള്ളരീതികള് പരിഗണിച്ചാണ് മന്ത്രാലയം പ്രത്യേക മാനദണ്ഡങ്ങള്‍ക്കും രൂപംനല്കിയത്. ശാരീരികഅകലം, ചിത്രീകരണ സ്ഥലങ്ങളിലേക്കുള്ള പ്രവേശനവും മടക്കവും ,ശുചിത്വം, ജീവനക്കാരുടെസുരക്ഷ, അടുത്തിടപഴകുന്നത് കുറയ്ക്കല്‍, യാത്രാ അനുബന്ധമാര്ഗനിര്ദ്ദേശങ്ങള് പാലിക്കല്‍, ക്വാററ്റീന്‍, ഐസൊലേഷന്‍ എന്നിവ ഉള്‍പ്പെടെ ഈമേഖലയില്‍ കേന്ദ്രആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം, പ്രത്യേകിച്ചും മാസ്കുകളുടെ കാര്യത്തില്‍.അന്താരാഷ്ട്ര തലത്തിലുള്ളരീതികള് പരിഗണിച്ച് കാമറയ്ക്ക് മുന്നിലുള്ള അഭിനേതാക്കള്‍ ഒഴികെയുള്ള അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി.
ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും മറ്റ് അനുബന്ധസ്ഥാപനങ്ങളും സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും പ്രത്യേകപ്രവര്ത്തന മാനദണ്ഡങ്ങളും പ്രയോഗത്തില്‍ വരുത്തണം.
കൊറോണ വൈറസ് മൂലം 6മാസത്തോളമായി ബാധിച്ച ചലച്ചിത്രവ്യവസായത്തിന് ഉത്തേജനം നല്കാന് പ്രത്യേക പ്രവര്‍ത്തനമാനദണ്ഡം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ചലച്ചിത്ര, ടെലിവിഷന്‍ മേഖല ധാരാളം ആളുകള്‍ക്ക് തൊഴില്‍ നല്കുന്നതിനാല് സമ്പദ്വ്യവസ്ഥക്ക് ഊര്‍ജം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈനീക്കമെന്ന് ജാവദേക്കര്‍ അറിയിച്ചു.
എല്ലാസംസ്ഥാനങ്ങളും സ്വീകരിച്ച് നടപ്പാക്കുമെന്നും മന്ത്രിപ്രത്യാശപ്രകടിപ്പിച്ചു. ആരോഗ്യ കുടുംബക്ഷേമമന്ത്രാലയവും കേന്ദ്രആഭ്യന്തരമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പ്രത്യേക പ്രവര്‍ത്തനമാനദണ്ഡം തയാറാക്കി നല്‍കിയിരിക്കുന്നത്.
വിശദമായപ്രത്യേകപ്രവര്ത്തനമാനദണ്ഡംതാഴെയുള്ളലിങ്കില്:https://mib.gov.in/sites/default/files/SOP on Media Production 21 Aug 2020 (1).pdf
RELATED STORIES
അയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT