Latest News

''അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞിട്ടില്ല'': കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര (video)

അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞിട്ടില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര (video)
X

ബംഗളൂരു: മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കൊലപാതകികളാണ് അങ്ങനെ ആരോപിച്ചതെന്നും അവര്‍ അങ്ങനെ പറഞ്ഞെന്ന് താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും ജി പരമേശ്വര വിശദീകരിച്ചു. ഹിന്ദുത്വ ആക്രമണത്തെ കര്‍ണാടക ആഭ്യന്തരമന്ത്രി ന്യായീകരിച്ചെന്ന വിമര്‍ശനം ശക്തമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.അഷ്‌റഫിനെ തല്ലിക്കൊന്ന ശേഷം ഹിന്ദുത്വര്‍ പാകിസ്താന്‍ മുദ്രാവാക്യ കഥയുണ്ടാക്കിയെന്നു തന്നെയാണ് മന്ത്രിയുടെ പ്രസ്താവനയും സൂചന നല്‍കുന്നത്..


Next Story

RELATED STORIES

Share it