Latest News

ഹജജ്; കരിപ്പൂര്‍ വിമാനയാത്രാക്കൂലി വര്‍ധനവ് അപലപനീയം: വിസ്ഡം

ഹജജ്; കരിപ്പൂര്‍ വിമാനയാത്രാക്കൂലി വര്‍ധനവ് അപലപനീയം: വിസ്ഡം
X

തിരൂര്‍: മലബാറിലെ സാധാരണക്കാരായ ഹജ്ജ് യാത്രികര്‍ക്ക് താങ്ങാനാകാത്ത വിധം അമിത യാത്രാക്കൂലി ഈടാക്കുന്ന വിമാനക്കമ്പനികളുടെ സമീപനം അപലപനീയമാണന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ സംഗമം അഭിപ്രായപ്പെട്ടു.

കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി കണ്ണൂര്‍ എന്നിവിടങ്ങളിലെ യാത്രാക്കൂലിയെക്കാള്‍ അമിത കൂലി ഈടാക്കുന്നത് നീതിനിഷേധമാണെന്നും വിസ്ഡം മലപ്പുറം ജില്ലാ കൗണ്‍സില്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ച് വരുന്ന കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ നിയമപാലനം ശക്തമാക്കണമെന്നും കൗണ്‍സില്‍ കൂട്ടിചേര്‍ത്തു. കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണം.കേരളത്തിന് ഏറ്റവും ശക്തമായ പോലിസ് സംവിധാനമുണ്ടായിരിക്കെ 25 കിലോമീറ്റര്‍ സഞ്ചരിച്ച് കൊലനടത്താനുള്ള അവസരം ഉണ്ടായത് ലജ്ജാകരമാണ്.സമൂഹമാധ്യങ്ങള്‍ക്കും കുട്ടികൃത്യങ്ങള്‍ക്ക് വഴിവെക്കുന്ന റീല്‍സുകള്‍ക്കും സിനിമകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമമുണ്ടാകണം.പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കിനെ ഗൗരവത്തോടെ കാണണമെന്നും വിസ്ഡം മലപ്പുറം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it