Latest News

ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേല്‍-ഹമാസ് ധാരണയെന്ന് റിപോര്‍ട്ട്

ഗസയില്‍ കുട്ടികളടക്കം 24000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേല്‍-ഹമാസ് ധാരണയെന്ന് റിപോര്‍ട്ട്
X

ദോഹ: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേല്‍-ഹമാസ് ധാരണയെന്ന് റിപോര്‍ട്ട്. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗസയിലേക്ക് കടത്തിവിടാന്‍ ധാരണയായി. ദോഹയില്‍ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികള്‍, അവിടെ നിന്ന് ഗസയിലേക്ക് കൊണ്ടുപോവാനാണ് ധാരണ. ഇസ്രായേലി ബന്ദികള്‍ക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രായേലികള്‍ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇത് വരെ 24,000ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 85 ശതമാനം ഗസ നിവാസുകള്‍ക്കും സ്വന്തം വീടുപേക്ഷിച്ച് പോവേണ്ടിവന്നെന്നാണ് ഫലസ്തീന്റെ കണക്ക്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ മാത്രം 24000 പേര്‍ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it