Latest News

സിൽക്കോൺ സ്ഥാപക ചെയര്‍മാന്‍ ഹംസ അന്തരിച്ചു

സിൽക്കോൺ സ്ഥാപക ചെയര്‍മാന്‍ ഹംസ അന്തരിച്ചു
X

കൊച്ചി; സംസ്ഥാനത്തെ പ്രമുഖ വ്യാപാരസ്ഥാപനമായ സിൽക്കോണിന്റെ സ്ഥാപക ചെയര്‍മാന്‍ ഹംസ അന്തരിച്ചു. കണ്ണൂര്‍ എടക്കാട് പുതുവാടയില്‍ സ്വദേശിയാണ്.

മദ്രാസില്‍ സിലോണ്‍ പ്ലാസ്റ്റിക്ക് ഇന്‍ഡസ്ട്രി എന്ന ബാഗ് കമ്പനിയില്‍ നിന്നാണ് ഹംസ തന്റെ വ്യവസായം തുടങ്ങിയത്. പിന്നീട് എറണാകുളം ജൂ സ്ട്രീറ്റില്‍ മദ്രാസ് പ്ലാസ്റ്റിക്ക് ഹൗസ് എന്ന ബാഗ് കമ്പനി ആരംഭിച്ചു. എറണാകുളം ബ്രോഡ്‌വേയിലെ മറീസ്സ ഫൂട്ട് വേര്‍, ജോസ് ജംഗ്ഷനിലെ സില്‍ക്കോണ്‍ ഫൂട്ട് വേര്‍, കവിത തിയേറ്ററിനു മുമ്പില്‍ സില്‍ക്കോണ്‍ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും ആരംഭിച്ചു.

പരേതയായ സൈനബയാണ് ഭാര്യ. പരേതയായ നസീമ, സുബൈദ, ഹൈറുന്നിസ്സ, കൃല്‍സു, സമീന, അസ്മ, നൂര്‍ജഹാന്‍, സില്‍ക്കോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷിറാസ് എന്നിവര്‍ മക്കളാണ്.

മരുമക്കള്‍; ഹുസ്സയില്‍ കുട്ടി, സത്താര്‍ അഹമ്മദ് കുട്ടി, സാലി മജീദ്, ഫൈസല്‍, മുനീര്‍ അഷ്‌റഫ്, സുരയ്യ.

വാഴക്കാലയില്‍ മകളുടെ കൂടെയാണ് താമസം.

ഖബറടക്കം 4 മണിക്ക് കലൂര്‍ ജുമാ മസ്ജിദില്‍.

Next Story

RELATED STORIES

Share it