Latest News

ശാസ്താംകോട്ടയില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് രാജേഷ് പോലിസ് കസ്റ്റഡിയില്‍

ശാസ്താംകോട്ടയില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് രാജേഷ് പോലിസ് കസ്റ്റഡിയില്‍
X

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസ്(21) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിന്റെ ജനലിലാണ് തൂങ്ങിയത്.

ഭര്‍തൃപീഡനമാരോപിച്ച് ധന്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പേരയം സ്വദേശിയാണ് ധന്യാദാസ്.

ജ്വല്ലറി ജീവനക്കാരിയായ ധന്യയും ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷുമായുള്ള വിവാഹം മൂന്ന് മാസം മുന്‍പാണ് നടന്നത്.

വിശദമായ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പറയാന്‍ കഴിയൂ എന്ന് പോലിസ് അറിയിച്ചു. ദമ്പതികള്‍ തമ്മില്‍ ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it