World

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി അഫ്ഗാന്‍

പാകിസ്താനിലെ പട്ടികജാതി മേഖലകളിലെ സൈനിക ആക്രമണങ്ങള്‍ മൂലം അഫ്ഘാനിലേക്ക് പലായനം ചെയ്തവരാണ് വസീറിസ്ഥാനികള്‍.

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി അഫ്ഗാന്‍
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ മിന്നല്‍ വ്യോമാക്രമണം നടത്തി പാകിസ്താന്‍. ആക്രമണത്തില്‍ 15 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 24 രാത്രിയില്‍ ബര്‍മല്‍ ജില്ലയിലെ പക്ടിക പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം. ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്താനി ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇക്കാര്യം അഫ്ഗാന്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. വസീറിസ്ഥാനി അഭയാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്താനിലെ പട്ടികജാതി മേഖലകളിലെ സൈനിക ആക്രമണങ്ങള്‍ മൂലം അഫ്ഘാനിലേക്ക് പലായനം ചെയ്തവരാണ് വസീറിസ്ഥാനികള്‍.


സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, സൈന്യവുമായി ബന്ധപ്പെട്ട ചിലര്‍ താലിബാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it