Ernakulam

അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍

അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്‌റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമനസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പോലിസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്. എ.എസ്.ഐ രമേശിനും സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷിനും അനാശാസ്യ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക ലാഭത്തിന്റെ പങ്ക് ലഭിച്ചിരുന്നു. അറസ്റ്റിലായ എഎസ്‌ഐ രമേശ് നേരത്തെയും അച്ചടക്ക നടപടി നേരിട്ടയാളാണ്.

അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പോലിസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്.




Next Story

RELATED STORIES

Share it