Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന് വിജിലന്‍സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന് വിജിലന്‍സ്
X

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൈക്കുലി ആരോപണ കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. വിജിലന്‍സ് അടുത്ത ആഴ്ച റിപോര്‍ട്ട് നല്‍കും.

പെട്രാള്‍ പമ്പിനു അനിമതി ലഭിക്കാന്‍ വേണ്ടി അപേക്ഷകനായ പ്രശാന്തിന് എഡിഎം നവീന്‍ ബാബുവിന് കൈക്കുലി കൊടുക്കേണ്ടി വന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം മറ്റൊരു തെളിവുമില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്താനാണ് വിജിലന്‍സിനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. കളക്ടറേറ്റില്‍ എഡിഎമ്മിന് നല്‍കിയ യാത്രയയപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

Next Story

RELATED STORIES

Share it