Latest News

ഹര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു; ചടങ്ങുകളില്‍ മുതിര്‍ന്ന നേതാക്കളെത്തിയില്ല

ഹര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു; ചടങ്ങുകളില്‍ മുതിര്‍ന്ന നേതാക്കളെത്തിയില്ല
X

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹം ബിജെപിയില്‍ ചേക്കേറുന്നത്. ഗാന്ധിനഗറിലെ ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഷാളണിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ആരും പരിപാടിയിലുണ്ടായിരുന്നില്ല. ബിജെപിയെയും അതിന്റെ നേതാക്കളെയും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം വെള്ളംകുടിപ്പിച്ച ഒരു നേതാവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ ബിജെപിയില്‍തന്നെ എതിര്‍പ്പുണ്ടെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.

2017-18ല്‍ പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിലൂടെയാണ് അദ്ദേഹം പൊതുജനശ്രദ്ധയിലേക്ക് വന്നത്. ഇതിനിടയില്‍ ഉയര്‍ന്ന സെക്‌സ് സിഡി വിവാദത്തിനു പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18നാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ പട്ടേല്‍ സമുദായവോട്ട് ബാങ്കിന്റെ മുഖമായിരുന്നു ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് പിന്നീട് ഇടയുകയായിരുന്നു. പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് തിരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴും ഉണ്ടെന്നും തന്റെ ഭാവി നോക്കേണ്ടതുണ്ടന്നും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോരുന്നതിന് മുമ്പേ തന്നെ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുരുന്നു.

Next Story

RELATED STORIES

Share it