Latest News

നിയമവിരുദ്ധ ഗര്‍ഭഛിദ്രം തടയുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് ഹരിയാന സര്‍ക്കാര്‍

നിയമവിരുദ്ധ ഗര്‍ഭഛിദ്രം തടയുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് ഹരിയാന സര്‍ക്കാര്‍
X

ചണ്ഡീഗണ്ഡ്: സംസ്ഥാനത്തെ ലിംഗാനുപാതം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ തടയുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍. 2019ല്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 923 പെണ്‍കുട്ടികള്‍ എന്ന ഹരിയാനയുടെ ജനന ലിംഗാനുപാതം 2024-ല്‍ എത്തിയപ്പോഴേക്കും 910 ആയി കുറഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നാണ് നടപടി. ഹരിയാനയിലെ 1,500 മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എംടിപി) കേന്ദ്രങ്ങളില്‍ 300 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ നിലവില്‍ റദ്ദാക്കിയെന്നാണ് റിപോര്‍ട്ടുകള്‍.

ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. വീരേന്ദര്‍ യാദവ് നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്സില്‍ ആരോഗ്യവകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പോലിസ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പെടുന്നു. ആഴ്ചതോറുമുള്ള അവലോകനങ്ങളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് പദ്ധതി.

23 ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്നും എംടിപി കിറ്റുകളുടെ 17 ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോ. വീരേന്ദര്‍ യാദവ് പറഞ്ഞു. ഐവിഎഫ്, അള്‍ട്രാസൗണ്ട് സെന്ററുകളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍ യാദവ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാത്ത ഐവിഎഫ് സെന്ററുകള്‍ അടച്ചുപൂട്ടുകയും നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റുമാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it