Latest News

നവമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; ഡിസംബര്‍ 19നു ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 51 കേസുകള്‍

നവമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; ഡിസംബര്‍ 19നു ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 51 കേസുകള്‍
X

തിരുവനന്തപുരം: ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് വരെ രജിസ്റ്റര്‍ ചെയ്തത് 51 കേസുകളെന്ന് കേരള പോലിസ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലിസ് ജില്ലയിലാണ് 14 കേസുകള്‍. മലപ്പുറത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോഡ്‌ രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍. 19ാം തിയ്യതിക്കു ശേഷമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. വിദ്വേഷ പോസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലിസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലിസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്'- ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലിസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it