Latest News

വഖ്ഫില്‍ വാദം തുടങ്ങി; ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമെന്ന് കപില്‍ സിബല്‍

വഖ്ഫില്‍ വാദം തുടങ്ങി; ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമെന്ന് കപില്‍ സിബല്‍
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികള്‍ പരിഗണിക്കുന്നത്. വാദം പുരോഗമിക്കവെ, വഖ്ഫ് കൗണ്‍സിലില്‍ മുസ് ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 26 ന്റെ നേരിട്ടുള്ള ലംഘനമാണ്' എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

മുസ് ലിംകളല്ലാത്തവരുടെ പ്രാതിനിധ്യം അനുവദിക്കുന്ന 2025 ലെ വഖ്ഫ് നിയമം ഈ രാജ്യത്തെ 200 ദശലക്ഷം വ്യക്തികളുടെ വിശ്വാസത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും സിബല്‍ പറഞ്ഞു. മതവിഭാഗങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ഉദ്ധരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദം.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിംങ് വി, രാജീവ് ധവാന്‍, സി യു സിങ് തുടങ്ങിയവരാണ് വഖ്ഫ് (ഭേദഗതി) നിയമത്തിലെ വാദം കേള്‍ക്കലില്‍ ഹരജിക്കാര്‍ക്ക് വേണ്ടി വാദിക്കുന്നത്. നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് എല്ലാ ഹരജിക്കാരുടേയും ആവശ്യം.

Next Story

RELATED STORIES

Share it