Latest News

മഴ കനത്തു; പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ മധ്യ,തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു

മഴ കനത്തു; പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: മഴ നിര്‍ത്താതെ പെയ്യുന്നതിനെ തുടര്‍ന്ന് പമ്പ,അച്ചന്‍കോവില്‍ ആറുകള്‍ കരകവിഞ്ഞ് ഒഴുകുന്നു. സംസ്ഥാനത്ത് തെക്കന്‍,മധ്യ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ വടക്കന്‍ ജില്ലകള്‍ ഒഴികെ, ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്തമഴ തുടരുകയാണ്. പുഴകള്‍ കരകവിഞ്ഞ് ഒഴികുന്നതിനാല്‍ എന്‍ഡിആര്‍എഫ് സംഘം റാന്നിയിലേക്ക് തിരിച്ചിട്ടുണ്ട്.

മൂഴിയാര്‍, അരുവിക്കര ഡാമുകളില്‍ ജനനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാരിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. സമീപ വാസികള്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ മധ്യ,തെക്കന്‍ തീരമേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതയിലാണ്.

മല്‍സ്യത്തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് മല്‍സ്യബന്ധനത്തിന് പോയത്. എന്നാല്‍ വൈകീട്ട് കനത്തമഴയും കാറ്റും തുടങ്ങിയതോടെ മല്‍സ്യത്തൊഴിലാളികള്‍ തീരത്തേങ്ങ് മടങ്ങി.

Next Story

RELATED STORIES

Share it