Latest News

കനത്ത മഴ തുടരുന്നു: മുംബൈയിൽ റെഡ് അലർട്ട്

കനത്ത മഴ തുടരുന്നു: മുംബൈയിൽ റെഡ് അലർട്ട്
X

മുംബൈ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്‌നഗിരി, പാല്‍ഘര്‍, മുംബൈ, താനെ, സിന്ധുദുര്‍ഗ് പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പോലിസ് നിര്‍ദേശിച്ചു. അതേസമയം, സ്‌കൂളുകളും കോളജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈയിലെ കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാക്കി. വിമാനസര്‍വിസുകള്‍ തടസ്സപ്പെട്ടു. താനെ, പുണെ എന്നിവിടങ്ങളില്‍നിന്നായി 600 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Next Story

RELATED STORIES

Share it