Sub Lead

എഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് പുറത്ത്

എഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് പുറത്ത്
X

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവാദം കത്തിനില്‍ക്കെയാണ് പുതിയ റിപോര്‍ട്ട്. ആര്‍എസ്എസ് നേതാവായ റാംമാധവ് ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. 2014 മുതല്‍ 2020 വരെ ബിജെപി സംഘടനാകാര്യങ്ങളില്‍ പ്രധാനപങ്കു വഹിച്ച നേതാവായിരുന്നു രാംമാധവ്. അജിത്കുമാര്‍ രണ്ടു തവണ രാംമാധവിനെ കണ്ടന്നാണ് റിപോര്‍ട്ട്. എന്നാല്‍ എന്തിനു വേണ്ടിയാണ് കണ്ടെതെന്ന് വ്യക്തമല്ല. എഡിജിപി അജിത്കുമാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it