Latest News

ഡി കോക്ക് അടിച്ചു കയറി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം

ഡി കോക്ക് അടിച്ചു കയറി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം
X

ഗുവാഹട്ടി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്‌സാണ് (61 പന്തില്‍ 97*) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തുണച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത 15 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു. ആറ് സിക്‌സും എട്ട് ഫോറും ചേര്‍ന്നതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. അഞ്ച് റണ്‍സ് എടുത്ത മോയിന്‍ അലി ആദ്യമേ പുറത്തായി. 18 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ അജിങ്യ രഹാനെയും പിന്നാലെ പവലിയനില്‍ തിരികെയെത്തി. ടീം വിജയിക്കുമ്പോള്‍ എ രഘുവംശി (22) ആയിരുന്നു ഡി കോക്കിനൊപ്പം ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റിയാന്‍ പരാഗിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് സംഘം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് (33) ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മോയിന്‍ അലി, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. സഞ്ജു സാംസണാണ് (13) ആദ്യം പുറത്തായത്. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാന്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Next Story

RELATED STORIES

Share it