Latest News

മഴ: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലിസിന് നിര്‍ദേശം

മഴ: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലിസിന് നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ആംഡ് പോലിസ് ബറ്റാലിയനുകള്‍, കാലാവസ്ഥാമുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പോലിസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലിസ് ഏര്‍പ്പെടുകയെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.




Next Story

RELATED STORIES

Share it