Latest News

40 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞ് വീട്ടിലേക്ക്; ഒഴിവായത് വൻ ദുരന്തം

40 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞ് വീട്ടിലേക്ക്; ഒഴിവായത് വൻ ദുരന്തം
X

കൊച്ചി: എറണാകുളം പള്ളിക്കരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ഏകദേശം 40 അടി ഉയരത്തില്‍ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്ക് വീണത്. വീടിന്റെ പുറക് വശം പൂര്‍ണമായും തകര്‍ന്നു. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടന്‍ തൊട്ടില്‍ ജോമോന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ജോമോന്‍ മാത്യു, ഭാര്യ സൗമ്യ മക്കളായ അല്‍ന ജോമോന്‍ (17), ആല്‍ബിന്‍ (10) എന്നിവരെ മാറ്റി പാര്‍പ്പിച്ചു.

കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണും കല്ലും പതിച്ചത്. കുട്ടികള്‍ പഠിച്ച ശേഷം ചോറ് കഴിക്കാനായി ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് മണ്ണിടിഞ്ഞ് വീണത്. കുട്ടികളുടെ ദേഹത്തടക്കം ചെളിയും മണ്ണുമെല്ലാം ആയി. പിന്നാലെ നാല് പേരും കൂടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും അതിനാലാണ് ജീവന്‍ തിരികെ കിട്ടിയതെന്നും ജോമോന്‍ പറഞ്ഞു. ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ല. എന്നാല്‍ വീടിന്റെ പുറക് വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

പട്ടിമറ്റം അഗ്‌നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍എച്ച് അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ സതീഷ് ചന്ദ്രന്‍, വിവൈ ഷമീര്‍ , അരവിന്ദ് കൃഷണന്‍, ആര്‍ രതീഷ്, വിപി ഗഫൂര്‍ ,സുനില്‍ കുമാര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് വീട്ടിലെ ആവശ്യ സാധനങ്ങള്‍ വീണ്ടെടുത്ത ശേഷം കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it