Latest News

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത് 300 കോടിയുടെ നഷ്ടം

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത് 300 കോടിയുടെ നഷ്ടം
X

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോള്‍ ഒന്ന്, രണ്ട് ദിവസത്തില്‍ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണില്‍ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലായ് ഒന്നു മുതല്‍ 11 വരെ 373 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണഗതിയില്‍ ലഭിക്കേണ്ട മഴയുടെ അളവിനേക്കാള്‍ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 മുതല്‍ 5 വരെ ലഭിച്ച മഴ 126 ശതമാനം അധികമാണ്. ഓഗസ്റ്റ് 22 മുതല്‍ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചത്.

പ്രതിദിന മഴയുടെ പാറ്റേണില്‍ വലിയ മാറ്റം സംഭവിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. അതി തീവ്ര മഴയുടെ അളവ് ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ക്കും കഴിയാതെ വന്ന് റോഡുകള്‍ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്നും ഭാവിയില്‍ പുതിയ സാങ്കേതികവിദ്യ റോഡ് നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it