Latest News

സുഡാനിൽ സൈനിക വിമാനം തകർന്ന് 10 മരണം

സുഡാനിൽ സൈനിക വിമാനം തകർന്ന് 10 മരണം
X

ഖാർത്തൂം : സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് നിരവധി ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപോർട്ട്. കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണം.

വ്യോമതാവളത്തിൽ നിന്നു പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് ഏകദേശം തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it