Latest News

വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
X

കൊച്ചി:മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നു പറഞ്ഞാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മൂൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മുസ്‌ലിംയൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it