- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈക്കോടതി വിധി: ജസ്റ്റിസ് കോശി കമ്മീഷന്റെ നടപടി നിര്‍ത്തിവയ്ക്കണം-മെക്ക
കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ 80:20 എന്ന മുസ്‌ലിം-ക്രിസ്ത്യന്‍ അനുപാതം റദ്ദാക്കിയചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മെയ് 28ലെ വിധിയുടെ കാതലായ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ നയപരമായ അടിയന്തിര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി മുഖ്യമന്ത്രിയോടഭ്യര്‍ത്ഥിച്ചു. റദ്ദാക്കപ്പെട്ട 168/2008 ലെ 278/2008 ഉത്തരവ് പാലോളി കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തുടര്‍ നടപടികള്‍ കൈക്കൊള്ളുവാനുള്ളതായിരുന്നു. പ്രസ്തുത അടിസ്ഥാന ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ ഇനി സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ സ്‌കോളര്‍ഷിപ്പോ ക്ഷേമ പദ്ധതികളോ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല.
വിധി മാനിച്ചും അംഗീകരിച്ചും വിശദമായ നിയമോപദേശവും വിദഗ്ദരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കണം. ബന്ധപ്പെട്ട സാമുദായിക സാമൂഹിക സംഘടനകളുടെയും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. അപ്രകാരം നീതിയുക്തമായ തീരുമാനം എടുക്കാന്‍ കഴിയും. സാമുദായിക സൗഹാര്‍ദ്ദവും സന്തുലിതാവസ്ഥയും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുവാനുതകുന്ന നയമു വിഹിതവും ജനസംഖ്യ കണക്കിലെടുത്തു് പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണം.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണ വകുപ്പില്‍ നിന്നു തന്നെ ഇത് സംബന്ധിച്ച് വ്യക്തവും സുതാര്യവുമായ ഉത്തരവിറക്കണം. സ്‌കോളര്‍ഷിപ്പുകള്‍, ക്ഷേമ പദ്ധതികള്‍, മദ് റസാധ്യാപക പെന്‍ഷന്‍, ക്ഷേമനിധി, ക്ഷേമബോര്‍ഡ് എന്നൊന്നും പ്രവര്‍ത്തിക്കാനാവില്ല. മുസ്‌ലിം ക്രിസ്ത്യന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കും പ്രത്യേകം ഫണ്ടും ബജറ്റ് അലോക്കേഷനും നടത്തി ഭരണപരമായ അനുവാദം സംബന്ധിച്ചും തുടര്‍ ഉത്തരവുകളും അനിവാര്യമാണെന്ന് കാണുന്നു. മേല്‍ പ്രകാരമുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനവും ഉത്തരവുകളുമുണ്ടാവുന്നതു വരെ ജസ്റ്റിസ് ജെ ബി കോശി കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം.
ന്യൂനപക്ഷ വിഭാഗങ്ങളെ പിന്നാക്കമെന്ന വിഭാഗത്തില്‍ തരം തിരിക്കാതെ ഏകകയായി പരിഗണിക്കണമെന്ന കോടതി വിധിയിലെ താല്‍പര്യം പരിഗണിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കേണ്ട സാഹചര്യം സംജാതമാവും. ഈ വിധിയിലെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയകറ്റി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാനുതകും വിധം ഐക്യകണ്ഠമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ച് ഭരണകൂടത്തിന്റെ സത്വരശ്രദ്ധയില്‍പ്പെടുത്താനായി കേരള മുസ്‌ലിം നേതാക്കളുടെ ഓണ്‍ലൈന്‍ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുന്നതാണെന്നും എന്‍ കെ അലി അറിയിച്ചു.
High Court verdict: Justice Koshy commission's action should be stop -Mecca
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT