Latest News

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 100 രൂപ നല്‍കേണ്ടി വരും, റിട്ടേണ്‍ ഉള്‍പ്പടെ 150 രൂപയാകും

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
X

പാലക്കാട്: തൃശൂര്‍പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് കൂട്ടാന്‍ തീരുമാനം.വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

രണ്ടു ദിവസത്തിനകം കൂടിയ നിരക്ക് വാങ്ങി തുടങ്ങുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.2022 മാര്‍ച്ച് 9നാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.ഏപ്രിലില്‍ കമ്പനി നിരക്ക് കൂട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടഞ്ഞത്.സിംഗിള്‍ ഹെഞ്ചിന്റെ നിര്‍ദേശം നടപ്പിലാക്കുന്നത് കമ്പനി വൈകിപിച്ചിരുന്നു.ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മാസം പഴയ നിരക്കിലേക്ക് മടങ്ങിയിരുന്നു.

ഉയര്‍ന്ന ടോള്‍ നിരക്ക് ഈടാക്കുന്നതിനെതിരെ നേരത്തെ സ്വകാര്യ ബസുകള്‍ രംഗത്തെത്തിയിരുന്നു. വന്‍ തുക നല്‍കി കടന്നുപോകുന്നത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നായിരുന്നു ബസ്സുടമകളുടെ വാദം. പണിമുടക്കിയും,ടോള്‍ പ്ലാസയില്‍ സര്‍വീസ് അവസാനിപ്പിച്ചും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടു വരാനാണ് കരാര്‍ കമ്പനികളുടെ തീരുമാനം.പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 100 രൂപ നല്‍കേണ്ടി വരും. റിട്ടേണ്‍ ഉള്‍പ്പടെ 150 രൂപയാകും. നേരത്തെ യഥാക്രമം 90ഉം 135ഉം രൂപയാണ് ഈടാക്കിയിരുന്നത്.ബസുകളുടെ ടോള്‍ നിരക്ക് സിംഗിള്‍ യാത്രക്ക് 310 രൂപയാകും. ഇരുവശത്തേക്കും കടന്നുപോകാന്‍ 465 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഒരു വശത്തേക്ക് 280ഉം ഇരുഭാഗങ്ങളിലേക്കുമായി 425 രൂപയുമാണ് ഈടാക്കുന്നത്.

Next Story

RELATED STORIES

Share it