- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ബന്ധിത 'കൂട്ടമതപരിവര്‍ത്തന'ത്തിനെതിരേ ബില്ലുമായി ഹിമാചല്‍പ്രദേശും

സിംല: ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഹിമാചല്‍പ്രദേശും നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനത്തിനെതിരേ നിയമം പാസ്സാക്കി. 2019ലെ നിയമത്തില്‍നിന്ന് വ്യത്യസ്തമായി കൂടിയ ശിക്ഷ പത്ത് വര്‍ഷമായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് നടപടി.
ഹിമാചല്‍പ്രദേശ് മതസ്വാതന്ത്ര്യ(ഭേദഗതി)ബില്ല് 2022 എതിരില്ലാതെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
പുതിയ ബില്ലില്‍ കൂട്ടമതപരിവര്ത്തനമെന്ന വാക്കിനെ രണ്ടോ അതിലധികമോ പേരെ ഒറ്റയടിക്ക് മതംമാറ്റുകയെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. അതിന് ബില്ലില്‍ 10 വര്‍ഷം തടവാണ് ശിക്ഷ.
വെള്ളിയാഴ്ചയാണ് ബില്ല് പാസ്സാക്കിയത്. ഹിമാചല്‍പ്രദേശ് മതസ്വാതന്ത്ര്യ നിയമം 2019 മുതല്‍ സംസ്ഥാനത്തുണ്ട്.
2006 ലെ നിയമം പുതുക്കിയാണ് 2019ല്‍ നിയമം കൊണ്ടുവന്നത്. 2019ലെ നിയമം സംസ്ഥാന നിയമസഭയില്‍ പാസാക്കി 15 മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബര്‍ 21ന് വിജ്ഞാപനം ചെയ്തു. 2019 ലെ നിയമത്തില്‍ കൂട്ട മതപരിവര്‍ത്തനം തടയാന്‍ വ്യവസ്ഥയില്ലാത്തതിനാലാണ് പുതിയ ബില്ലിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ശക്തമായി പിന്തുണക്കുന്നവരാണ് ബിജെപിയും സഖ്യകക്ഷികളും.
RELATED STORIES
ഒന്നരവയസുകാരിയായ അനുജത്തിയെ രക്ഷിക്കാൻ ശ്രമം; മരം ദേഹത്ത് വീണ് രണ്ടാം...
11 May 2025 9:52 AM GMT22 കിലോമീറ്റർ താണ്ടിയത് 22 മിനുറ്റു കൊണ്ട്; അമ്മക്കും കുഞ്ഞിനും...
11 May 2025 7:47 AM GMTഅടിമാലിയില്‍ വീടിന് തീപിടിച്ച് നാല് പേര് മരിച്ച സംഭവം; ഷോര്‍ട്ട്...
11 May 2025 7:44 AM GMTമൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; ...
11 May 2025 6:54 AM GMTനിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
11 May 2025 5:49 AM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: അന്വേഷണത്തില്‍ പിഴവുകളെന്ന് ...
10 May 2025 3:52 PM GMT