Latest News

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരുടെ വാട്‌സ് ആപ് ഗ്രൂപ്പ്: കലക്ടര്‍ പറഞ്ഞത് പച്ചക്കള്ളം; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലിസ് റിപോര്‍ട്ട്

വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരുടെ വാട്‌സ് ആപ് ഗ്രൂപ്പ്: കലക്ടര്‍ പറഞ്ഞത് പച്ചക്കള്ളം; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലിസ് റിപോര്‍ട്ട്
X

തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കലക്ടറുടെ വാദങ്ങള്‍ പൊളിയുന്നു. കലക്ടര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലിസിന് കൈമാറിയത്. വാട്സ്ആപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തില്‍ വ്യക്തത തേടി സൈബര്‍ പൊലിസ് കഴിഞ്ഞ ദിവസമാണ് മെറ്റയ്ക്ക് കത്തയച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനാണ് അതെ എന്ന് മറുപടി ലഭിച്ചിരിക്കുന്നത്.

ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ഫോണും പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോലിസിന് നല്‍കിയ മൊഴിയിലും നേരത്തെ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ കലക്ടടറുടെ എല്ലാ വാദങ്ങളും നുണയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപോട്ടുകള്‍. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെയാണ് ഇയാള്‍ ചേര്‍ത്തിരുന്നത്. കെ ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള 11 ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്.

ഹിന്ദു ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞതോടെയാണ് ഗോപാലകൃഷ്ണന്‍ മുസ് ലിം ഗ്രൂപ്പും ഉണ്ടാക്കിയതെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലിസ് പരിശോധന നടത്തിയിരുന്നു. കോവിഡ് കാലത്ത് മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി, പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്താന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്‍ഥിച്ചത് വലിയ വിവാദമായിരുന്നു. ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് മതിയായ സജ്ജീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.

Next Story

RELATED STORIES

Share it