Latest News

ഗാന്ധി ഘാതകരെ മഹത്വവത്കരിക്കാന്‍ ഹിന്ദു മഹാസഭയുടെ 'ഗോഡ്‌സെ ലൈബ്രറി'

ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ എന്നീ തീവ്ര ഹിന്ദുത്വര്‍ക്കൊപ്പം ഗാന്ധി ഘാതകനായ നാരായണ്‍ ആപ്‌തെയുടെ ചിത്രവും ഗോഡ്‌സെക്കൊപ്പം ലൈബ്രറിയില്‍ തൂക്കിയിട്ടുണ്ട്.

ഗാന്ധി ഘാതകരെ മഹത്വവത്കരിക്കാന്‍ ഹിന്ദു മഹാസഭയുടെ ഗോഡ്‌സെ ലൈബ്രറി
X

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു മഹാസഭ 'ഗോഡ്‌സെ ലൈബ്രറി' സ്ഥാപിച്ചു. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിലാണ് വായനശാല ആരംഭിച്ചത്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും ബലിദാനിയാക്കി മഹത്വവത്കരിക്കുകയും ചെയ്്തതിനു പിറകെയാണ് ഗാന്ധി ഘാതകന്റെ ഹിന്ദുത്വ പ്രത്യശാസ്ത്രം പ്രചരിപ്പിക്കാന്‍ ലൈബ്രറിയും തുടങ്ങിയത്.


ഗോഡ്‌സെയുടെയും മറ്റ് തീവ്ര ഹിന്ദുത്വ നേതാക്കളുടെയും ചിത്രങ്ങളില്‍ മാലയിട്ടാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ വായനശാല തുറന്നത്. ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ എന്നീ തീവ്ര ഹിന്ദുത്വര്‍ക്കൊപ്പം ഗാന്ധി ഘാതകനായ നാരായണ്‍ ആപ്‌തെയുടെ ചിത്രവും ഗോഡ്‌സെക്കൊപ്പം ലൈബ്രറിയില്‍ തൂക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it